ഗുരുതരമായ ആരോപണങ്ങളുമായി യൂറോളജി മേധാവി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപണം നടത്തി. കെജിഎംസിടിഎ ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ടെന്നും കുറിപ്പില്‍ പറയുന്നു. കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ തന്നെയുണ്ടെന്നാണ് നിലവില്‍ ഡോക്ടര്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ തുറന്നു കാട്ടിയതിനാണ് ഇപ്പോള്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ഹാരിസിനെ പ്രതി ചേര്‍ക്കുന്നത്.