തേങ്കുറുശ്ശിയില്‍ കുളത്തിൽ കുളിക്കുന്നതിനിടെ പതിനെട്ടുവയസുകാരൻ മുങ്ങി മരിച്ചു

 

പാലക്കാട്: തേങ്കുറുശ്ശിയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ പതിനെട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു. പഴതറ ശ്രീധരൻ അംബിക ദമ്പതികളുടെ മകൻ സിബിൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ കുളത്തിൽ കുളിക്കുന്നതിനിടെ സിബിൻ മുങ്ങി പോകുകയായിരുന്നു. ആനിമേഷൻ കോഴ്സിന് പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് സിബിൻ.  സഹോദരി ശ്രേയ.

Comments (0)
Add Comment