നൗഷാദിന്‍റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് കൈമാറും

Jaihind News Bureau
Tuesday, October 8, 2019

തൃശ്ശൂർ ജില്ലയിൽ ചാവക്കാട്ട്  എസ്.ഡി.പി.ഐ പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിന്‍റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബർ 11ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് കൈമാറും.

കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2 ന് തൃശ്ശൂർ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളിൽ നിന്ന് ശേഖരിച്ച 82 ലക്ഷത്തി ഇരുപത്തി ആറായിരം രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറുന്നത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ ചെയർമാനും ടി.എൻ. പ്രതാപൻ എം.പി കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബ ധനസഹായനിധിയുടെ ശേഖരണം നടന്നത്.