തിരുവനന്തപുരം: തലസ്ഥാനത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാനിർദ്ദേശം നൽകി. നിരീക്ഷണവും കർശനമാക്കി. കഴിഞ്ഞ 23-ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ചു പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇവരിൽ ഒരാളുടെ ആരോഗ്യനിലയിൽ മാത്രമാണ് ആശങ്കയുള്ളത്.