മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന; ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ

Jaihind Webdesk
Wednesday, July 10, 2024

 

എറണാകുളം: മലയാറ്റൂർ ഇല്ലിതോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റി. ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീടിനോടു ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ കിണറ്റിൽ പുലർച്ചെയാണ് കുട്ടിയാന കിണറ്റിൽ വീണത്. കുട്ടിയാന വീണതോടെ മറ്റു കാട്ടാനകൾ കിണറിന്‍റെ പരിസരത്ത് തുടരുകയായിരുന്നു.

നാട്ടുകാരെത്തി ബഹളം വച്ചെങ്കിലും കാട്ടാനകൾ പരിസരത്തു തുടർന്നു. ഒടുവിൽ കുട്ടിയാനയെ അമ്മയാന തന്നെ വലിച്ചു കയറ്റുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. പ്രദേശത്തു കാട്ടാനശല്യ രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.