അമിത് ഷാ കുടിക്കുന്ന ഒരു കുപ്പി വെള്ളത്തിന് വില 850 രൂപ : ഗോവ കൃഷിമന്ത്രിയുടെ വെളിപ്പെടുത്തല്‍

Jaihind Webdesk
Thursday, May 12, 2022

കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ കുടിക്കുന്ന കുപ്പി വെള്ളത്തിന് വില 850 രൂപ. ഗോവ കൃഷിമന്ത്രി രവി നായിക്കിന്‍റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. കൃഷിമന്ത്രി പൊതുപരിപാടിയില്‍ വെള്ളത്തിന്‍റെ  പ്രാധാന്യം വിവരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ സർക്കാർ ചിലവിലെ ആഡംബര ജീവിതം പുറത്തായത്.

ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷാ ഹിമാലയ ബ്രാൻഡ് കുപ്പിവെള്ളം ആവശ്യപ്പെട്ടു. അതിന് 850 രൂപയാണ് കുപ്പിയൊന്നിന് വില. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 150–160 രൂപയാണ് കുപ്പിവെള്ളത്തിന് ഈടാക്കുന്നത്.– വെള്ളത്തിന്‍റെ  പ്രാധാന്യവും ദൗർലഭ്യവും ചൂണ്ടിക്കാട്ടി പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഗോവ മുൻ മുഖ്യമന്ത്രി കൂടിയാണ് രവി നായിക്.