കൊറോണ ജാഗ്രതയോട് നിസഹകരിച്ച് ബി.ജെ.പി ; സർക്കാർ നിർദേശം ലംഘിച്ച് ബി.ജെ.പി യോഗം

 

കോട്ടയം : സർക്കാരിന്‍റെ ജാഗ്രതാ നിർദേശം ലംഘിച്ച് കോട്ടയത്ത് ബി.ജെ.പിയുടെ യോഗം. പുതിയ ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നോബിൾ മാത്യുവിന്‍റെ സ്ഥാനമേറ്റെടുക്കലുമായി ബന്ധപ്പെട്ടാണ്  യോഗം ചേർന്നത്. ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ സംസ്ഥാന നേതാക്കളായ നാരായണൻ, നമ്പൂതിരി, ബി രാധാകൃഷ്ണമേനോൻ, ജോർജ് കുര്യൻ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കെടുത്തു. കൊറോണ ഭീതിയിൽ സംസ്ഥാനത്തെ ഉത്സവങ്ങൾ ഉൾപ്പെടെ മാറ്റിവച്ച സാഹചര്യത്തിലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നിസഹകരണം എന്നതാണ് ഏറെ ശ്രദ്ധേയം. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Comments (0)
Add Comment