‘നമ്മുടെ മൂവാറ്റുപുഴ’യുടെ ആംബുലൻസ് സർവ്വീസ് നാടിന് സമർപ്പിച്ചു

Jaihind News Bureau
Tuesday, January 5, 2021

വാഗ്ദാനത്തോടെ ആംബുലൻസ് സർവ്വീസ് നാടിനുസമർപ്പിച്ച് മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ്. നമ്മുടെ മൂവാറ്റുപുഴ എന്ന സാമൂഹ്യമാദ്ധ്യമക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആംബുലൻസ് സർവ്വീസ്, നഗരസഭാ കൗൺസിലർമാരും മറ്റു വിശിഷ്ട വ്യക്തികളും സാക്ഷ്യം വഹിച്ച ചടങ്ങിൽ ആണ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് നാടിന് സമർപ്പിച്ചത്.

നമ്മുടെ മൂവാറ്റുപുഴ എന്ന സംഘടനയുടെ ആംബുലൻസ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ നിർധനരായ കുടുംബങ്ങൾക്കു വേണ്ടി തനിക്കു ലഭിക്കുന്ന ഹോണറേറിയത്തിൽ നിന്നും ഒരു വിഹിതം നൽകുന്നതാണെന്നും മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പ്രഖ്യാപിച്ചു.

നമ്മുടെ മൂവാറ്റുപുഴ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ആംബുലന്‍സ് സർവീസ് ആരംഭിച്ചത്. കൂട്ടായ്മ ചെയർമാൻ എൽദോ ബാബു വട്ടക്കാവിൽ അധ്യക്ഷത വഹിച്ചു. ഡോ ഫാ. ആന്‍റണി പുത്തൻകുളം മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സിനി ബിജു കൗൺസിലമാർ
നമ്മുടെ മുവാറ്റുപുഴ കോർ കമ്മിറ്റി ഭാരവാഹികൾ എന്നിവർ.