തൃശൂരില്‍ ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് രോഗി മരിച്ചു

Jaihind Webdesk
Sunday, July 11, 2021

തൃശൂര്‍: വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആമ്പല്ലൂര്‍ അളഗപ്പനനഗര്‍ സ്വദേശി 65 വയസുള്ള ഏലിയാമ്മയാണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് വിന്‍സെന്‍റ്, മക്കളായ ജോബി, ജിഷ, ആംബുലന്‍സ് ഡ്രൈവര്‍ മെജോ ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിന്‍സെന്‍റിന്‍റെ പരിക്ക് ഗുരുതരമാണ്.