അംബേദ്ക്കർ പരാമർശം: അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി, പാര്‍ലമെന്‍റിന്‍റെ പുറത്ത്  പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

Jaihind Webdesk
Thursday, December 19, 2024

 

ഡല്‍ഹി: അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.  അമിത് ഷായുടെ രാജി വരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ് കമ്മിറ്റികൾക്ക് എഐസിസി നിർദേശം നൽകി. അതേസമയം പാര്ലമെന്റിന്റെ പുറത്ത്  പ്രതിപക്ഷം പ്രതിഷേധിച്ചു.