സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിച്ച് മന്ത്രി സുധാകരൻ; റെയിൽവേ ക്രോസ് അടച്ചതോടെ ദുരിതത്തിലായി കരുമാടി നിവാസികൾ

Jaihind News Bureau
Wednesday, March 11, 2020

ആലപ്പുഴ: അമ്പലപ്പുഴ കരുമാടി റെയിൽവേ ലെവൽ ക്രോസ് അടക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ 17 ദിവസത്തെ സമരം ഫലം കണ്ടില്ല. വർഷങ്ങളായി വാഹന ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്ന റെയിൽവേ ക്രോസ് അടച്ചുപൂട്ടി. മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലെ ജനങ്ങൾക്കാണ് ഈ അവസ്ഥയുണ്ടായത്.  പ്രദേശവാസികളുടെ  ആവശ്യത്തിന് മന്ത്രിയുടെ യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.

റെയിൽവേ ലെവൽക്രോസ് അടച്ചുപൂട്ടിയതിനെതുടർന്ന് പ്രദേശവാസികൾക്ക് ഇനി സമാന്തര റോഡിലൂടെയെ സഞ്ചരിക്കാനാകൂ. ലെവൽ ക്രോസ് കടന്ന്‌ നേരെയെത്തുന്ന പ്രധാന റോഡിലേക്കും ബസ് സ്റ്റാൻഡിലേക്കും, അമ്പലപ്പുഴ – തിരുവല്ല റോഡിലേക്കും കിലോമീറ്ററുകൾ ചുറ്റി വേണം സഞ്ചരിക്കാനാകൂവെന്നതും പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു.