നാടൻ കപ്പ കിലോ 429 രൂപ; ആമസോണിൽ ഹിഷോപ്പി നാച്ചുറലിന്റെ ഓർഗാനിക് കപ്പ

Jaihind Webdesk
Thursday, February 14, 2019

Amazon-Organic-Tapioca

മലയാളികളുടെ ഇഷ്ട വിഭവമായ കപ്പയ്ക്ക് ആമസോണിലെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു കിലോ കപ്പക്ക് 429 രൂപയാണ് ആമസോൺ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.

സാധാരണ വിപണിയിൽ ഒരു കിലോയ്ക്ക് 20 മുതൽ 30 വരെ മാത്രമാണ് കപ്പയുടെ വില. എന്നാൽ ഓൺലൈൻ വ്യാപാര ശ്യംഖലയായ ആമസോണിൽ ഇതിന്റെ വില 429 രൂപയാണ്. ഇതിനു പുറമെ ഷിപ്പിംഗ് ചാർജായി 30 രൂപ മുതൽ 40 രൂപ വരെ ഈടാക്കുന്നുമുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഓർഗാനിക് പ്രൊഡക്ടിന്റെ ഓൺലൈൻ കച്ചവടസ്ഥാപനമായ ഹിഷോപ്പി നാച്ചുറലാണ് ഓർഗാനിക് കപ്പയ്ക്ക് ആമസോണിൽ ഇത്രയും വില ഈടാക്കുന്നത്.

ഈയടുത്ത് ആമസോൺ ചിരട്ടയ്ക്ക് ഇട്ട വിലയും മലയാളിയെ ഞെട്ടിച്ചിരുന്നു. അന്ന് ചിരട്ടയുടെ വില 1500 രൂപയായിരുന്നു.