അമര്‍നാഥ് മേഘവിസ്ഫോടനത്തില്‍ മരണം 13 ആയി: നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു | VIDEO

Jaihind Webdesk
Friday, July 8, 2022

ജമ്മു-കശ്മീരിലെ അമര്‍നാഥിലുണ്ടായ മേഘവിസ്ഫോടനത്തില്‍ മരണം 13 ആയി.  നിരവധി പേരെ കാണാതായി.  കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പ്രദേശത്ത് കുടുങ്ങിയവരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അമര്‍നാഥ് ഗുഹയ്ക്കുമുകളില്‍ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചു.

വൈകുന്നേരം 5.30 ഓടെയാണ് മേഘവിസ്ഫോടനമുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തുണ്ടായിരുന്ന തീര്‍ത്ഥാടക ക്യാമ്പുകളും ടെന്‍റുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. അമര്‍നാഥ് തീര്‍ത്ഥാടന സമയമായതിനാല്‍ ജനപ്രവാഹമാണ് പ്രദേശത്തേക്ക് ഉണ്ടായിരുന്നത്. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പച്ചേക്കുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. വലിയ ജനത്തിരക്ക് ഉള്ളതിനാല്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നത് സംബന്ധിച്ച വ്യക്തമായ കണക്ക് പോലും ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.