അമരീന്ദര്‍ സിംഗ് ബ്രാര്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍

Jaihind Webdesk
Saturday, April 9, 2022

അമരീന്ദര്‍ സിംഗ് ബ്രാറിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. മുൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റും നിലവില്‍ എംഎൽഎയുമാണ്  അമരീന്ദർ. ചരണ്‍ജിത് സിംഗ് ചന്നി സര്‍ക്കാരിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയാണ് പ്രഖ്യാപനം നടത്തിയത്.