എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവാ നഗരത്തിലെ തായിസ് ടെക്സ്റ്റ്യില്‍സിന് എതിര്‍വശം തോട്ടുംങ്കല്‍ ലോഡ്ജില്‍ അര്‍ധരാത്രിയോടെയാണ് സംഭവം. യുവതിയും സുഹൃത്തും ഈ ലോഡ്ജില്‍ ഇടയ്ക്ക് താമസിക്കാറുണ്ടെന്നാണ് വിവരം.
യുവാവ് ആയിരുന്നു ലോഡ്ജില്‍ ആദ്യം എത്തിയത്. കുറച്ച് സമയത്തിനു ശേഷമാണ് യുവതി ലോഡ്ജില്‍ എത്തിയത്. ഇവര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്നെ വിവാഹം കഴിക്കണമെന്നുള്ള യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായതെന്നാണ് വിവരം. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോള്‍ വിളിച്ച് കാണിച്ചു കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.