ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വീണ്ടും പുറത്താക്കപ്പെട്ട അലോക് വര്‍മ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. റഫേല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മയെ നീക്കിയതെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് വര്‍മയുടെ രാജി. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട അലോക് വര്‍മ്മ പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. കേന്ദ്രസര്‍വ്വീസില്‍ നിന്ന് വിരമിക്കുവാന്‍ അനുവദിക്കണമെന്ന് അലോക് വര്‍മ്മ ആവശ്യപ്പെട്ടു
സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ ആലോക് വർമയെ കേന്ദ്രആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയർ സർവീസസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായിട്ടാണു നിയമിച്ചിരുന്നു. 1979 ബാച്ച് ഐപിഎസ് ഓഫിസറാണ് അലോക് വര്‍മ്മ. സിബിഐ മേധാവിസ്ഥാനത്ത് രണ്ടു വർഷം പൂർത്തീകരിക്കാൻ 20 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു സ്ഥാനചലനം.