സില്‍വർലൈന്‍ പൂര്‍ത്തിയാക്കാന്‍ 25 വർഷം വേണ്ടി വരും, പദ്ധതി പ്രായോഗികമല്ല : അലോക് വർമ

Tuesday, April 19, 2022

തിരുവനന്തപുരം: കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിക്കെതിരെ കരട് ഡിപിആർ തയ്യാറാക്കിയ അലോക് കുമാർ വർമ. സിൽവർലൈൻ പ്രായോഗികമായ ഒരു പദ്ധതിയല്ല. നിലവിലെ ഡിപിആർ വച്ച് സില്‍വർലൈന്‍ പൂര്‍ത്തിയാക്കാന്‍ 25 കൊല്ലം വേണ്ടി വരുമെന്നും അലോക് കുമാർ പറഞ്ഞു. സില്‍വര്‍ലൈന്‍ ഡിപിആര്‍ കെട്ടിച്ചമച്ച സാങ്കല്‍പിക സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ പഠനം നടത്താതെ സര്‍ക്കാര്‍ എടുത്തു ചാടുകയാണ് . ഡിപിആർ അപര്യാപ്തമാണ്. ഡിപിആറെന്നു പോലും വിളിക്കാനാകില്ല. വേണ്ടത്ര സർവേകൾ നടത്തിയിട്ടില്ല. 80,000 യാത്രക്കാർ ദിവസവും ഉണ്ടാകുമെന്നാണു പറഞ്ഞത്. ആ റിപ്പോർട്ട് കെട്ടിച്ചമച്ചതാണ്. കണക്കുകൾ ശരിയല്ല. ഡിപിആർ തള്ളിക്കളയണമെന്നും അലോക് കുമാർ വർമ പറഞ്ഞു.