മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിനെതിരെ ആരോപണം; സിപിഎം നേതാവിന് താക്കീത്

Sunday, August 18, 2024

 

പത്തനംതിട്ട: സിപിഎം നേതാവിന് താക്കീത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കെ.കെ. ശ്രീധരനെയാണ് താക്കീത് ചെയ്തത്. മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനാണ് നടപടി. മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്നായിരുന്നു ആരോപണം. ശ്രീധരനെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് കെ.കെ. ശ്രീധരൻ.