കണ്ണൂർ: കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞതായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ.
കോൺഗ്രസിനും തനിക്കും തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടും. ഇന്ത്യാ മുന്നണി നിർണായക ശക്തിയായി മാറുമെന്നും രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുമെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.