ജനങ്ങളെ എല്ലാവിധത്തിലും ദ്രോഹിക്കുന്ന സർക്കാരായി ഇടതു സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തിൽ എല്ലാ മേഖലകളിലും തകർച്ചയാണ് നേരിടുന്നതെന്നദ്ദേഹം പറഞ്ഞു. .ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും പൂർണ തകർച്ച നേരിടുകയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് അറുതി വരുത്തുവാൻ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വി സതീശൻ പറഞ്ഞു.
കേരളത്തിൽ ആദ്യമായി ഹർത്താലും ബന്തും നടത്താത്ത പ്രതിപക്ഷമാണ് യുഡിഎഫ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഫോർവേഡ് ബ്ലോക്ക് ലേക്ക് എത്തിയ വിവിധരാഷ്ട്രിയ – സാമൂഹിക – സാമുദായിക നേതാക്കളെയും പ്രവർത്തകരേയും സ്വീകരിച്ചു കൊണ്ട് ഫോർവേഡ് ബ്ലോക്ക് കൊല്ലത്ത് സംഘടിപ്പിച്ച രാഷ്ട്രിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.