
റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്. മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ പൊള്ളലേറ്റ രോഗിയായ സഞ്ജയ് കുമാർ (41) കൊണ്ടുപോകവെയാണ് അപകടം.
റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. ഇന്നലെ വൈകുന്നേരം 7:11 ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി 7:34 ന് ആശയവിനിമയവും റഡാർ ബന്ധവും നഷ്ടപ്പെടുകയായിരുന്നു.
വിമാനത്തിൽ ഒരു രോഗി, ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ സ്റ്റാഫ് , രണ്ട് അറ്റൻഡന്റുകൾ, ഒരു പൈലറ്റ്-ഇൻ-കമാൻഡ്, ഒരു സഹ-പൈലറ്റ് എന്നിവരുൾപ്പെടെ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ BE9 വിമാനമാണ് അപകത്തിൽ പെട്ടത്. .ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്,സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തും.