യുപിഎ അധികാരത്തിലെത്തുമ്പോള്‍ നഷ്ടമായ തൊഴിലവസരങ്ങളെല്ലാം വീണ്ടെടുക്കും: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, September 17, 2022

ആലപ്പുഴ/കായംകുളം: ഭാവിയിൽ യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട തൊഴിലവസരങ്ങളെല്ലാം വീണ്ടെടുക്കുമെന്ന് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി കായംകുളത്തെത്തിയ അദ്ദേഹം അഭ്യസ്ത വിദ്യരായ യുവാക്കളുമായി ആശയ വിനിമയം ന‌ടത്തുകയായിരുന്നു. ഓരോ വർഷവും കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ യുവാക്കളെ വഞ്ചിച്ചു. തൊഴിലവസരങ്ങൾ ഇല്ലാതാക്കി. ലക്ഷക്കണക്കിനു ചെറുകിട ഇടത്തരം സംരംഭങ്ങളാണ് നോട്ട് നിരോധനം മൂലം ഇല്ലാതായത്. അവിടങ്ങളിൽ ജോലി ചെയ്തിരുന്നവർ വഴിയാധാരമായെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, യൂത്ത് കോൺ​ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്, പി.സി വിഷ്ണുനാഥ് എംഎൽഎ എന്നിവരും സംവാദത്തിൽ സന്നിഹിതരായിരുന്നു.