രമേശ് ചെന്നിത്തലയും വി.ഡി സതീശനും കൂടിക്കാഴ്ച് നടത്തി ; ‘ഞങ്ങള്‍ക്കിടയില്‍ മഞ്ഞുമലകളില്ല, ചർച്ച നടത്തുന്നതിൽ ഈഗോയില്ല’

Jaihind Webdesk
Monday, September 6, 2021

കോട്ടയം : കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സംസാരിച്ചപ്പോൾ അത് വർധിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇരുവരും മാർഗനിർദേശങ്ങൾ നൽകേണ്ട നേതാക്കളാണ്. അവരെ മാറ്റിനിർത്താൻ കഴിയില്ല. ഞങ്ങൾക്കിടയിൽ മഞ്ഞുമലയില്ല. ഞങ്ങൾ ജ്യേഷ്ഠാനുജന്മാരെപ്പോലെയാണ്. ചർച്ച നടത്തുന്നതിൽ ഈഗോയില്ല– സതീശന്‍ പറഞ്ഞു.

സതീശൻ ചർച്ചയ്ക്കു മുൻകൈ എടുത്തത് നല്ല കാര്യമാണെന്നു രമേശ് പറഞ്ഞു. ചർച്ചയോട് സഹകരിക്കും. ഇനിയും കൂടുതൽ ചർച്ചകൾ നടക്കണമെന്നാണ് അഭിപ്രായം. രമേശുമായുള്ള ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടു. ആദ്യം ഡിസിസി പ്രസിഡന്‍റ്  ബാബുപ്രസാദിനൊപ്പവും പിന്നീട് തനിച്ചുമാണ് സതീശൻ ചർച്ചകൾ നടത്തിയത്.