രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല

രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരാണ് മോദിയുടേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിസിസിഎൽ സ്വകാര്യവത്കരിക്കുന്നത്തിനെതിരെ ലോങ്ങ് മാർച്ച് നയിച്ച ശേഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയുകയ്യായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്നും രാവിലെ 8:30ന് ആരംഭിച്ച ലോങ്ങ്‌ മാർച്ചിൽ എംഎൽഎ മാരും കോൺഗ്രസ്‌ നേതാക്കളും അടക്കം ആയിരകണക്കിന് ആളുകളാണ് അണിചേർന്നത്.

അമ്പലമുകൾ ബിപിസിഎൽ റിഫൈനറിക്ക് മുന്നിൽ സമാപിച്ച മാർച്ചിന്‍റെ സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മികച്ച പ്രവർത്തനം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി ആയി മാറിയ ബിപിസിഎല്ലിനെ വിൽക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണക്കാരനെ സഹായിക്കാതെ കോർപറേറ്റുകളെ സഹായിക്കുകകയാണ് കേന്ദ്ര സർക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബിപിസിഎൽ വിൽക്കാനുള്ള ശ്രമം കേരളത്തിലെ പ്രതിപക്ഷവും കോൺഗ്രസ്‌ പാർട്ടിയും ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ് എം എൽ എ, എംഎൽഎമാരായ വിപി സജീന്ദ്രൻ, അൻവർ സാദത്ത്, എൻദോസ് കുന്നപ്പിള്ളി, മുൻ മന്ത്രിമാരായ കെ ബാബു, ഡൊമനിക്ക് പ്രസന്റേഷൻ തുടങ്ങിയവർ സംസാരിച്ചു.

Ramesh ChennithalaProtestbpclLong March
Comments (0)
Add Comment