പത്തനംതിട്ടയിലെ ജ്വല്ലറി കവര്‍ച്ച : അഞ്ച് പ്രതികളും സേലത്ത് പിടിയില്‍

Jaihind News Bureau
Monday, July 29, 2019

പത്തനംതിട്ട ജ്വല്ലറിയിൽ സ്വർണവും പണവും അപഹരിച്ച കേസിലെ അഞ്ച് പേരും സേലത്ത് പിടിയിലായി. ഇന്നലെ വാഹന പരിശോധനക്കിടെ സ്വർണവും പണവുമായി രക്ഷപെട്ട ആളും പിടിയിലായി. നാല് കിലോഗ്രാം സ്വർണവും 13 ലക്ഷം രൂപയുമാണ് കവർന്നത്. പത്തനംതിട്ടയിൽ നിന്നും പോലീസ് സംഘം സേലത്തേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ ഗുണ്ടാസംഘമാണ് ഇവരെന്നാണ് നിഗമനം.