കൊന്നശേഷം കാല്‍വെട്ടിയെടുത്ത് റോഡിലെറിഞ്ഞു; പോത്തന്‍കോട് സുധീഷ് വധക്കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം

Jaihind News Bureau
Wednesday, April 30, 2025

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ കൊന്ന് കാല്‍വെട്ടിയെറിഞ്ഞ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം. ഗുണ്ടാസംഘങ്ങളായ 11 പ്രതികള്‍ക്കുമാണഅ കോടതി ശിക്ഷ വിധിച്ചത്. 2021 ഡിസംബര്‍ 11 നായിരുന്നു ക്രിമിനല്‍ കേസ് പ്രതിയായ സുധീഷിനെ കൊലപ്പെടുത്തിയത്. ഗുണ്ടാക്കുടിപ്പകയായിരുന്നു കൊലയ്ക്ക് കാരണം. ഇന്നലെ നെടുമങ്ങാട് എസ് എസ്ടി പ്രത്യേക കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

2021 ഡിസംബര്‍ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിര്‍ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസില്‍ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തന്‍കോട് കല്ലൂരുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് എതിര്‍സംഘം വീടുവളഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന സുധീഷിന്റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയായ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.