അബ്ദുൾ അസീസ് ബോൾട്ടഫീക്ക പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കില്ല

Jaihind Webdesk
Tuesday, March 12, 2019

അഞ്ചാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് അൾജീരിയൻ പ്രസിഡന്‍റ് അബ്ദുൾ അസീസ് ബോൾട്ടഫീക്ക പിന്മാറി . 82 വയസ്സുള്ള ബോൾട്ടഫിക്ക അനാരോഗ്യ199 മുതൽ അൾജീരിയയുടെ പ്രസിഡന്‍റ് പദവിയിൽ തുടരുകയാണ്. പക്ഷഘാതം വന്ന ശേഷം പ്രസിഡന്റ് പൊതു പരിപിാടികളിൽ വളരെ അഫൂർവ്വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു.

ഏപ്രിൽ 16ന് നടത്താനിരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പും ബോൾട്ടഫിക്ക നീട്ടി വെച്ചു. പുതിയ തിരഞ്ഞെടുപ്പ് തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ബോൾട്ടഫിക്ക് അഞ്ചാം തവണയും പ്രസിഡന്‍റ് പദവി ലക്ഷ്യമിട്ട് പ്രചാരണ പരിപാടികൾ ആരംഭിച്ചതോടെ രാജ്യത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതോടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നിർബന്ധിതനാവുകയായിരുന്നു.