ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാല്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Thursday, April 4, 2024

 

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാല്‍ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നെഹ്റു കോൺഗ്രസ് ഭവന്‍റെ മുന്നിൽ നിന്നും വെള്ളക്കിണർ ജംഗ്ഷൻ വഴി കളക്ടറേറ്റിലേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കെ.സി. വേണുഗോപാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി എത്തിയത്.

എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ്‌ ചെന്നിത്തല, ഡിസിസി പ്രസിഡന്‍റ്‌ ബാബു പ്രസാദ്, മുൻ മന്ത്രി കെ.സി. ജോസഫ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു, കനയ്യ കുമാർ, ജെബി മേത്തർ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം. നസീർ, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ബി. രാജശേഖരൻ തുടങ്ങി നിരവധി  നേതാക്കളും പ്രവർത്തകരും കെ.സി. വേണുഗോപാലിന്‍റെ പത്രികാസമർപ്പണത്തിന് സന്നിഹിതരായിരുന്നു.