ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് നാളെ പുറപ്പെടാൻ വൈകും

Jaihind Webdesk
Thursday, August 22, 2024

 

ആലപ്പുഴ : ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് നാളെ 2 മണിക്കൂർ 45 മിനിറ്റ് വൈകും. രാവിലെ 6 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ, 8:45നാകും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ രാത്രി വൈകിയെത്തുന്നതാണ് പുറപ്പെടാൻ വൈകുന്നതിന് കാരണം. കഴിഞ്ഞ മാസം ആലപ്പുഴ -ധൻബാദ് എക്സ്പ്രസ്  മുന്നറിയിപ്പില്ലാതെ വൈകിയതിനാൽ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞിരുന്നു.