ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു

Jaihind News Bureau
Tuesday, March 31, 2020

ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർവോദയ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ദിവസവും പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവുമാണ് പ്രധാനമായും സൗജന്യമായി ഹോം ഡെലിവറിയായി വോളണ്ടിയർമാർ അർഹരായവർക്ക് എത്തിച്ചു നൽകുന്നത്. ക്വറന്റീനിൽ ആശുപത്രികളിലും വീടുകളിലും കഴിയുന്നവർക്കും ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ലോക്ക് ഡൗൺ മൂലം ഭക്ഷണം ലഭിക്കാത്തവർക്കും തെരുവിൽ താമസിക്കുന്നവർക്കുമാണ് ഭക്ഷണം എത്തിച്ചു നൽകുന്നതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റുമായ എം ലിജു അറിയിച്ചു