ആലപ്പാട് ഖനനവിരുദ്ധ സമരത്തിന് കെ.എസ്.യു പിന്തുണ

Tuesday, January 8, 2019

കരുനാഗപ്പള്ളി: കൊല്ലം ആലപ്പാട് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കരുനാഗപ്പള്ളി കെ.എസ്.യു. സേവ് ആലപ്പാട് ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരണത്തിന് പിന്നാലെയാണ് പിന്തുണയുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദീപം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
കരയെ കടല്‍ വിഴുങ്ങിത്തുടങ്ങിയതോടെയാണ് ഖനനത്തിന്റെ ദുരന്തം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്. ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.