ദുബായില്‍ 1975 ല്‍ ആരംഭിച്ച ഷിന്‍ന്ദഗ ടണല്‍ ജനുവരി 16 മുതല്‍ രണ്ടുമാസത്തേക്ക് അടച്ചിടും

Friday, January 14, 2022

 

ദുബായ് : ദെയ്‌റ-ബര്‍ദുബായ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 1975 ല്‍ ആരംഭിച്ച ഷിന്‍ന്ദഗ ടണല്‍ അടച്ചിടും. ദെയ്‌റയില്‍ നിന്ന് ബര്‍ദുബായ് വരെയുള്ള ദിശയിലെ പാതയാണ് ജനുവരി 16 മുതല്‍ രണ്ടു മാസത്തേയ്ക്ക് അടച്ചിടുക.

ദുബായ് ആര്‍ടിഎ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി 16 ഞായറാഴ്ച ഗതാഗതത്തിനായി ഇന്‍ഫിനിറ്റി എന്ന പുതിയ പാലം തുറക്കുന്നതിനോടനുബന്ധിച്ചാണ് ഷിന്‍ന്ദഗ ടണലിന്‍റെ ഒരു ദിശ അടച്ചിടുന്നത്.