കാത്തിരിപ്പിന് വിട, നാളെ ‘പുഞ്ചിരി’ തുറക്കും ; ഭിന്നശേഷിക്കാര്‍ക്കായി ഇന്ത്യന്‍ അസോയിഷേന്‍ ഷാര്‍ജയുടെ സ്‌കൂള്‍

ഷാര്‍ജ : ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ അസോസിയേഷനായ  യു.എ.ഇയിലെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന സ്‌കൂളിന്‍റെ ഉദ്ഘാടനം നാളെ ( മാര്‍ച്ച് 10 ) ഞായാറാഴ്ച നടക്കും. പുഞ്ചിരി എന്ന അര്‍ഥം വരുന്ന അറബിക് പദമായ ‘അല്‍ ഇബ്റ്റിസാമാ’ എന്നതാണ് സ്‌കൂളിന്‍റെ പേര്. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ എഴുപത് കുട്ടികളുള്ള ബാച്ചാണ് ഉണ്ടാകുക. ഭിന്നശേഷിക്കാര്‍ക്കായുള്ള മറ്റ് സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി അമ്പത് ശതമാനം ഫീസ് ഇളവിലാണ് ഇത് പ്രവര്‍ത്തിക്കുകയെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐ.എ.എസ്) പ്രസിഡന്‍റ് ഇ.പി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി എന്നിവര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷാര്‍ജ സംനാനില്‍ അല്‍ ബൂം വില്ലേജിന് പിന്നിലായാണ് അല്‍ ഇബ്റ്റിസാമാ സെന്‍റര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബലിറ്റീസ് എന്ന പേരിലുള്ള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. വൈസ് പ്രസിഡന്‍റ് മുഹമ്മദ് എസ് ജാബിര്‍, ആക്ടിംഗ് ട്രഷറര്‍ ഷാജി കെ ജോണ്‍, ജോയിന്‍റ് സെക്രട്ടറി അഡ്വ. സന്തോഷ് കെ നായര്‍, ഓഡിറ്റര്‍ മുരളീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

sharjah indian schoolAl Ibtisama
Comments (0)
Add Comment