അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും

Jaihind Webdesk
Wednesday, July 31, 2019

അക്ഷയ് കുമാർ നായകനായെത്തുന്ന ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും.ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ജഗൻ ശക്തി സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ മംഗൾ.

ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്. ഒപ്പം തന്നെ വിദ്യാ ബാലൻ, തപ്‌സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിർത്തി എന്നിവർ ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരായി വേഷമിടുന്നുണ്ട്.

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ചിത്രം നിർമിക്കുന്നത് ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ്.