ഡൽഹി: ഇൻഡ്യ സഖ്യം ശക്തിപ്രാപിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തായാലും സഖ്യം മുൻപോട്ടു തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് നിയമസഭ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം ഉണ്ടായതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.
ഇൻഡ്യ സഖ്യത്തിലെ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം നാളെ വൈകുന്നേരം ആറുമണിക്ക് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും. ഇൻഡ്യ സഖ്യത്തിന്റെ വിപുലമായ യോഗം ഡിസംബർ മൂന്നാം വാരം ചേരും.