തിരുവനന്തപുരം: എകെജി സെന്‍റർ സംഭവം ഇടുമുന്നണി കണ്‍വീനർ ഇ.പി ജയരാജന്‍റെ തിരക്കഥയെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പ്രതി ആരാണെന്ന് ജയരാജന് മാത്രമേ അറിയാവൂ. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെയുള്ള ഇ.പി ജയരാജന്‍റെ ആരോപണം കലാപാഹ്വാനത്തിന് തുല്യമായിരുന്നുവെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. ആരോപണത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടി ഓഫീസുകൾ വ്യാപകമായി അക്രമിക്കപ്പെട്ടു. ജയരാജനിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിൽ നിയമ സാധുത തേടുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.