ശശീന്ദ്രനെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണം ; ഗവര്‍ണര്‍ക്ക് ബെന്നി ബെഹനാന്‍ എം.പിയുടെ കത്ത്

Jaihind Webdesk
Wednesday, July 21, 2021

തിരുവനന്തപുരം : എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എം.പി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

അതേസമയം ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന് സിപിഎം നേതൃത്വം. മുഖ്യമന്ത്രിയും ശശീന്ദ്രനെ സംരക്ഷിച്ചു. ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും എന്നാല്‍ ജാഗ്രതകുറവുണ്ടായെന്നുമാണ് എന്‍സിപി നിലപാട്. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യന്ത്രിയോട് ശശീന്ദ്രന്‍ നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

ശശീന്ദ്രനെതിരായ പരാതി സിപിഎം വിശദമായി ചര്‍ച്ചചെയ്തില്ലെന്ന് എ.വിജയരാഘവനും പറഞ്ഞു. മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. വിശദാംശങ്ങള്‍ മുന്നിലില്ലെന്നും വിജയരാഘവന്റെ വിചിത്രനിലപാട്.