തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍. ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് നീക്കം. തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്ത വിധി.