മുല്ലപ്പള്ളിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലുകടിയായി, മുഖ്യമന്ത്രി തെറ്റ് തിരുത്തണം: എ.കെ.ആന്‍റണി

Jaihind News Bureau
Wednesday, April 8, 2020

തിരുവനന്തപുരം:  കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മറന്ന് കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയും പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യുകയാണ്. അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമാര്‍ശം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കല്ലുകടിയായി. എല്ലാവരേയും യോജിപ്പിച്ച് നിര്‍ത്താന്‍ ഉത്തരവാദിത്തമുള്ളയാളാണ് മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രി നടത്തിയ ഇത്തരമൊരു പ്രസ്താവന കോണ്‍ഗ്രസ് അണികളെ ഏറെ വേദനപ്പിച്ചിരിക്കുകയാണ്. ഇതുമനസ്സിലാക്കി പറ്റിയ തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു.