പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണജനങ്ങളേയും അണിനിരത്താനായാല്‍ 2026ല്‍ വന്‍ വിജയം നേടാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പുതിയ നേതൃത്വത്തിന് എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു. സണ്ണി ജോസഫ് കോണ്‍ഫിഡന്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു .
ആദര്‍ശ രാഷ്ട്രീയത്തിന്റെ മാതൃകയാണ് എ കെ ആന്റണിയെന്നും അദ്ദേഹത്തിന്റെ പാത തനിക്ക് വഴികാട്ടിയാണെന്നും നിയുക്ത കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരംഈശ്വരവിലാസത്ത് എ കെ ആന്റണിയുടെ വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സണ്ണി ജോസഫും ഒപ്പം ഇന്ന് ചുമതല ഏല്‍ക്കുന്ന പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, അടൂര്‍ പ്രകാശ് എംപി എന്നിവര്‍. പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പായി അദ്ദേഹത്തിന്റെ അനുഗ്രഹം തേടി എത്തിയതായിരുന്നു ഇവര്‍