വി.ഡി സതീശന് പൂർണപിന്തുണ ; കോണ്‍ഗ്രസിനെയും യു.ഡി.എഫിനേയും ശക്തമായി തിരിച്ചു കൊണ്ടുവരാൻ സഹായകരമായ തീരുമാനം : എ.കെ ആന്‍റണി

Jaihind Webdesk
Saturday, May 22, 2021

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസിനെയും യുഡിഎഫിനേയും ശക്തമായി തിരിച്ചു കൊണ്ടുവരാൻ സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. വി.ഡി.സതീശന് എല്ലാ അഭിനന്ദനങ്ങളും ഒപ്പം പൂർണ്ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.