ഫോൺ ചോർത്തല്‍ രാജ്യത്തെ ഞെട്ടിച്ചു ; സുപ്രീംകോടതി ഇടപെടണം ; എകെ ആന്‍റണി

Jaihind Webdesk
Monday, July 19, 2021

ഫോൺ ചോർത്തല്‍ രാജ്യത്തെ ആകെ ഞെട്ടിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ എകെ ആന്‍റണി. രാഹുല്‍ ഗാന്ധിയുടേയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടേയും അടക്കം ഫോൺ ചോർത്തിയ വിവാദം രാജ്യമെങ്ങും കത്തി പടരുകയാണ്. കേന്ദ്രം പാർലമെന്‍റില്‍ പറഞ്ഞ പോലെ ഇന്ത്യന്‍ ജനാധിപത്യത്തെ താറടിക്കാന്‍ കെട്ടിച്ചമച്ച കഥയല്ല പുറത്ത് വരുന്ന റിപ്പോർട്ടുകളെന്നും  അദ്ദേഹം  പറഞ്ഞു.

റിപ്പോർട്ടിന്‍റെ സത്യാവസ്ഥ അറിയണമെങ്കില്‍ സുപ്രീം കോടതിയുടെ  മേല്‍നോട്ടത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടക്കണം. സത്യം കണ്ടെത്തുന്നതിന് പകരം ഗവൺമെന്‍റ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു