തിരുവനന്തപുരം: കേരളീയരുടെ സ്വകാര്യ അഹങ്കാരം ആയിരുന്ന ശിവഗിരിയില്‍ പുതിയ പദ്ധതി പ്രഖാപ്പിച്ച് പദ്ധതി ഉപേക്ഷിച്ചതിലുടെ കേന്ദ്ര സര്‍ക്കാര്‍ മലയാളികളുടെ വികാരംവ്രണപ്പെട്ടുത്തിയെന്ന് എ.കെ ആന്റണി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചകാര്യം എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രവും കേരളവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇത്തരമൊരു പദ്ധതി ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയത്. ഇതിന് രണ്ടു സര്‍ക്കാറുകളും ഉത്തരവാദികളാണെന്നും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് പദ്ധതിയെ സമീപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ഒബിസി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍മ്മയാത്രയുടെ രണ്ടാം ദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ഒബിസി ചെയര്മാന് അഡ്വ. സുമേഷ് അച്യുതന്റെ നേതൃത്വത്തിലാണ് ധര്‍മ്മയാത്ര നടക്കുന്നത്. അരുവിപ്പുറം മുതല്‍ ശിവഗിരി വരെ ഉള്ള 80 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ആരംഭിച്ചത്. സംസ്ഥാന ഭാരവാഹികളായ ബാബുനാസര്‍, എന്‍.രാജേന്ദ്രബാബു, രാജേഷ് സഹദേവന്, അഡ്വ ഷിജിന് ലാല്‍ എന്നിവര്‍ ജാഥയിലെ സ്ഥിരം സമിതി അംഗങ്ങളാണ്. സംസ്ഥന ജനറല്‍ സെക്രട്ടറി ആര്.അജിരാജകുമാര്‍, ജില്ല ചെയര്മാന് ഷാജിദാസ്, ജില്ലാ ഭാരവാഹികളായ വിലിം ലാന്‍സി, കെ.രാജന്, കുവളശേരി പ്രഭാകരന്, മനുര്കോണം രാജേഷ് എന്നിവര്‍ സംസാരിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിലും,ആര്.ശങ്കറിന്റെ പ്രതിമക്ക് മുന്നിലും. ശ്രീനാരയണഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലും പുഷ്പ്പാര്‍ച്ചന നടത്തി. ജാഥ നാളെ (ശനിയാഴ്ച) ശിവഗിരില് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും