കോണ്‍ഗ്രസ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍; എ.കെ ആന്‍റണി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

Wednesday, March 2, 2022

തിരുവനന്തപുരം : കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പെയ്നിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മെമ്പർഷിപ്പ് പുതുക്കിക്കൊണ്ട് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി നിർവഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനും എ.കെ ആന്‍റണിയുടെ സാന്നിധ്യത്തില്‍ അംഗത്വം പുതുക്കി.

എ.കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി, മകൻ അജിത് ആന്‍റണി എന്നിവരും ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്നില്‍ പങ്കാളികളായി. എം.എം ഹസൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍ ലക്ഷ്മി, ബ്ലോക്ക് പ്രസിഡന്‍റ് പരമേശ്വരൻ നായർ, മണ്ഡലം പ്രസിഡന്‍റ് ഗണേശൻ എന്നിവരും പങ്കെടുത്തു.