എ.കെ ആന്‍റണിയും ഉമ്മൻ ചാണ്ടിയും ഇന്ന് മഞ്ചേശ്വരത്ത്

Jaihind News Bureau
Monday, October 14, 2019

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണിയും, എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഇന്ന് മഞ്ചേശ്വരത്ത് എത്തും. ഉമ്മൻചാണ്ടി 2.30ന് പെരിയ കല്യോട്ട് ശരത് ലാൽ, കൃപേഷ് എന്നിവരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് 3.30 ന് മീഞ്ച തലേക്കളത്ത് യു.ഡി.എഫ് കുടുംബസംഗമത്തിലും, 4.30 ഉപ്പളയിലെ കുടുംബസംഗമത്തിലും, 5 മണിക്ക് കുമ്പള ടൗണിലെ യു.ഡി.എഫ് പൊതു യോഗത്തിലും പങ്കെടുക്കും. ഐക്യ ജനാധിപത്യ മുന്നണി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് നാല് മണിക്ക് കുമ്പളയിൽ നടക്കുന്ന പൊതുയോഗം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘടനം ചെയ്യും.