ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിന്റെ തെരുവുകളില്‍ കണ്ടത്; കരിങ്കൊടി പ്രതിഷേധം സ്വാഭാവികമെന്ന് എ.കെ ആന്റണി

Jaihind Webdesk
Monday, December 25, 2023


കരിങ്കൊടി പ്രതിഷേധിത്തിനെതിരെ നടന്ന ആക്രമണം രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗം അപക്വമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിന്റെ തെരുവുകളില്‍ കണ്ടത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് നല്ല ബുദ്ധിയുണ്ടാകട്ടെ എന്നും ആന്റണി പറഞ്ഞു. നാട്ടില്‍ തൊഴിലും ക്ഷേമ പെന്‍ഷനും സപ്ലൈകോയില്‍ സാധനങ്ങളുമില്ല. അപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെയുള്ള കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും ആന്റണി പറഞ്ഞു.