മാന്നലാംകുന്ന് സൗഹൃദം കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം ; ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

JAIHIND TV DUBAI BUREAU
Thursday, April 21, 2022

അജ്മാന്‍ ( യുഎഇ ) : മാന്നലാംകുന്ന് സൗഹൃദം കൂട്ടായ്മയും മഹല്ല് കമ്മിറ്റിയും സംയുക്തമായി , അജ്മാനില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. സൗഹൃദം കമ്മിറ്റി പ്രസിഡന്‍റ് ഷിഹാബ് കടവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജി ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാന്നലാംകുന്ന് മഹല്ല് യുഎഇ ജനറല്‍ സെക്രട്ടറി മുജീബ് എടയൂര്‍, സുലൈമാന്‍ കറുത്താക്ക, അക്ബര്‍ അണ്ടത്തോട് എന്നിവര്‍ സംസാരിച്ചു.

ഇതോടൊപ്പം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ടി എം സത്താര്‍ (പ്രസിഡന്റ് ), ഫാസില്‍ എം ടി ( ജനറല്‍ സെക്രട്ടറി )അന്‍സാര്‍ ആലത്തയില്‍ ( ട്രഷറര്‍ ) എന്നിവരാണ് പുതിയ നേതൃത്വം. അലി അകലാട് സ്വാഗതവും റിയാസ് കടവില്‍ നന്ദിയും പറഞ്ഞു.