അജിത് കുമാർ പുറത്തേക്കോ? ശബരിമല യോഗത്തിൽ നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി

Saturday, October 5, 2024

 

തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തിൽനിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അജിത് കുമാര്‍ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ഡിജിപിയും ഇന്‍റലിജൻ‌സ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. എഡിജിപിക്ക് എതിരായ സർക്കാർ നടപടി ഉടനുണ്ടാവുമെന്നതിന്‍റെ സൂചനയാണ് ഈ മാറ്റിനിർത്തൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.