ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി; നാളെ വയനാട് ജില്ലയിൽ

Jaihind News Bureau
Tuesday, February 2, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ധർമ്മടം നിയോജക മണ്ഡലത്തിലെ ചക്കരക്കല്ലിൽ നിന്നാണ് ഇന്ന് പര്യടനം ആരംഭിച്ചത്. തുടർന്ന് തലശ്ശേരിയിലും കൂത്ത്പറമ്പ് മണ്ഡലത്തിലെ പാനൂരിലും മട്ടന്നൂരിലും ഇരിട്ടിയിലും ശ്രീകണ്ഠാപുരത്തും തളിപ്പറമ്പിലും യാത്ര പര്യടനം നടത്തി. ആവേശകരമായ സ്വീകരണമാണ് യു ഡി എഫ് പ്രവർത്തകർ ജാഥക്ക് നൽകിയത്. യാത്ര നാളെ വയനാട് ജില്ലയിൽ പ്രവേശിക്കും.