ആവേശമായി ഐശ്വര്യകേരള യാത്ര

Jaihind News Bureau
Friday, February 12, 2021

കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര 8 ജില്ലകൾ പിന്നിടുമ്പോൾ ജനാധിപത്യ കേരളം യു.ഡി.എഫിനെ അധികാരത്തിലേറ്റാൻ ഒരുങ്ങി കഴിഞ്ഞതായി വ്യക്തമാവുകയാണ്. ജനാധിപത്യ വിശ്വാസികളുടെ കുത്തൊഴുക്കാണ് യാത്രയില്‍ ഉടനീളം ദ്യശ്യമാകുന്നത്. മലബാറിലെ ഇടതു കോട്ടകളെ പിടിച്ചു കുലുക്കിയ യാത്ര എറണാകുളം ജില്ല പിന്നിടുമ്പോൾ മഹാപ്രവാഹമായി മാറുകയാണ്. യുവജനങ്ങൾ, വനിതകൾ തുടങ്ങിയ ജീവിതത്തിൻ്റെ സമസ്ത മേഖലകളിൽ നിന്ന് ഉള്ളവർ യാത്രയിൽ കണ്ണികളാക്കുകയാണ്.

സർക്കാരിന് എതിരെയുള്ള ജനരോഷമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആർത്തലയ്ക്കുന്നത്. നഗര മേഖലകളിലും നാടു വഴികളിലും തടിച്ച് കൂടിയ ജനക്കൂട്ടം ജനാധിപത്യ മുല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും പിണറായി വിജയൻ്റെ ദുർഭരണത്തെ തൂത്തെറിയമെന്ന് ഉറക്കെ വിളിച്ചു പറയുകയാണ്. മലബാറിലെ തേരോട്ടത്തിന് ശേഷം നെല്ലറയുടെ നാടായ പാലക്കാടും പിന്നിട്ട് യാത്ര പൂരത്തിൻ്റെ ദേശമായ ത്യരുരിൽ കടന്നപ്പോൾ ആവേശ പൂരമായിരുന്നു കാണാൻ കഴിഞ്ഞത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ കൈവിട്ട കോട്ട യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് ഉറപ്പാക്കുന്നതായിരുന്നു തൃശുരിലെ പ്രതികരണം. ബി.ഡി.ജെ.എസ് വിട്ട് രൂപീക്യതമായ ബി.ജെ.എസിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരാണ് ചാവക്കാട് നടന്ന പ്രകടനത്തിൽ പങ്കെടുത്തത്. ഒരു സംസ്ഥാന സമ്മേളനത്തിനുള്ള ജനക്കൂട്ടമാണ് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ച് കൂടിയത്.

കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെ പോരാടി ജീവൻ വെടിഞ്ഞ ഏഴ് ധീര രക്തസാക്ഷികളുടെ സ്മരണകൾ തുടിക്കുന്ന അങ്കമാലിയിൽ നിന്നാണ് എറണാകുളം ജില്ലയിലെ ഐശ്വര്യ യാത്ര ആരംഭിച്ചത്. യു.ഡി.എഫിൻ്റെ ഉരുക്ക് കോട്ടയായ വ്യവസായ നഗരത്തിൽ യു.ഡി.എഫിനെ വെല്ലുവിളിക്കാൻ ഒരു രാഷ്ട്രീയ ചേരിക്കും കഴിയില്ല എന്ന് ബോധ്യപ്പെടുത്തുന്ന ജന ബാഹുല്യമായിരുന്നു വിവിധ സ്വീകരണ കേന്ദ്രങ്ങളിലും മെറൈൻ ഡ്രൈവിലും ദൃശ്യമായത്.

മഹാ നഗരത്തിലെ പര്യടനത്തിന് ശേഷം രാജ നഗരിയായ ത്യപ്പൂണിത്തറയിലെ സ്വീകരണ വേദിയിൽ എത്തിയ സംവിധായകൻ മേജർ രവിയെ ജാഥക്യാപ്റ്റൻ സ്വീകരിച്ചു. വിശ്വാസികളെയും യുവജനങ്ങളെയും വഞ്ചിച്ച പിണറായി സർക്കാരിന് മറുപടി നൽകാൻ യുഡി.ഫിനെ കഴിയു എന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന കേരളത്തിൻ്റെ പ്രതീകമായി മാറി മേജർ രവിയുടെ വാക്കുകൾ. സി.പി.എം കാപാലികരാൽ വെട്ടിനുറുക്കപ്പെട്ട ധീര രക്ത സാക്ഷി ഷുഹൈബിൻ്റെ ഓർമ്മകള്‍ പങ്ക് വെച്ചു.